Sunday, January 23, 2022
HomeNewsfeedഇരട്ടക്കുട്ടികള്‍ക്ക് പിന്നാലെ രണ്ട് കോടി സമ്മാനം; ബമ്പറടിച്ച് ഷാര്‍ജ പ്രവാസി മലയാളി

ഇരട്ടക്കുട്ടികള്‍ക്ക് പിന്നാലെ രണ്ട് കോടി സമ്മാനം; ബമ്പറടിച്ച് ഷാര്‍ജ പ്രവാസി മലയാളി

ദുബൈ: ഇരട്ടക്കുട്ടികളുടെ അച്ഛനായതിന്റെ സന്തോഷത്തിനു പിന്നാലെ പ്രവാസി മലയാളിയെ തേടിയെത്തിയത് 2 കോടിയിലേറെ രൂപയുടെ ഭാഗ്യം.

ഷാര്‍ജയിലെ അഡ്വര്‍ടൈസിങ് കമ്പനി ജീവനക്കാരന്‍ എറണാകുളം പറവൂര്‍ സ്വദേശി ബിജേഷ് ബോസി (33)ന് അബൂദബി ബിഗ് ടിക്കറ്റ് പ്രതിവാര നറുക്കെടുപ്പിലാണ് 10 ലക്ഷം ദിര്‍ഹം (2 കോടിയിലേറെ രൂപ) ലഭിച്ചത്.

2 ദിവസം മുന്‍പാണ് ഭാര്യ ചന്ദന ഇരട്ട പെണ്‍കുട്ടികള്‍ക്കു ജന്മം നല്‍കിയത്. പാകിസ്താന്‍ സ്വദേശിയുള്‍പ്പെടെ 10 സുഹൃത്തുക്കള്‍ ചേര്‍ന്നാണ് ടിക്കറ്റ് എടുത്തതെന്നും തുക തുല്യമായി വീതിക്കുമെന്നും ബിജേഷ് പറഞ്ഞു.

Most Popular