Monday, October 25, 2021
HomeEdiotrs Pick50,000 മൃഗങ്ങളുമായി ഷാര്‍ജയില്‍ ഒരു കൊടുംകാട്; ആഫ്രിക്കയ്ക്ക് പുറത്തെ ഏറ്റവും വലിയ സഫാരി

50,000 മൃഗങ്ങളുമായി ഷാര്‍ജയില്‍ ഒരു കൊടുംകാട്; ആഫ്രിക്കയ്ക്ക് പുറത്തെ ഏറ്റവും വലിയ സഫാരി

ഷാര്‍ജ: ആഫ്രിക്കന്‍ കാടുകളില്‍ നിന്നുള്ള 50,000ഓളം മൃഗങ്ങളുമായി ഷാര്‍ജയില്‍ ഒരു സഫാരി. ദെയ്ദിലെ ‘ഷാര്‍ജ സഫാരി’യിലാണ് 120ല്‍ ഏറെ ഇനം മൃഗങ്ങള്‍ക്ക് സ്വാഭാവിക ആവാസവ്യവസ്ഥയൊരുക്കിയിരിക്കുന്നത്. ഒരു കൊടുംകാടിന്റെ പ്രതീതി ജനിപ്പിക്കുന്ന ഈ ടൂറിസ്റ്റ് കേന്ദ്രം വൈകാതെ തുറക്കും.

ആഫ്രിക്കന്‍ മേഖലയിലെ ഒരുലക്ഷത്തിലേറെ മരങ്ങളും വംശനാശ ഭീഷണി നേരിടുന്ന ഒട്ടേറെ ജീവികളും സഫാരിയെ വ്യത്യസ്തമാക്കുന്നു. ആഫ്രിക്കയ്ക്കു പുറത്തുള്ള ഏറ്റവും വലിയ സഫാരിയാണ് ഒരുങ്ങുന്നത്. 16 ചതുരശ്ര കിലോമീറ്ററിലേറെ സ്ഥലത്താണ് ഷാര്‍ജ സഫാരി. ജിറാഫുകള്‍, റിനോകള്‍, കൃഷ്ണമൃഗങ്ങള്‍, പുള്ളിപ്പുലികള്‍, കഴുതപ്പുലികള്‍, ചെന്നായ, കാട്ടുപൂച്ചകള്‍, ആമകള്‍, പെരുമ്പാമ്പുകള്‍, ഫ്‌ലെമിംഗോകള്‍, ഉരഗങ്ങള്‍ തുടങ്ങിയവയെ പുതിയ സാഹചര്യങ്ങളുമായി ഇണങ്ങാന്‍ നേരത്തേ എത്തിച്ചിട്ടുണ്ട്.

വംശനാശ ഭീഷണി നേരിടുന്ന വെളുത്ത കാണ്ടാമൃഗത്തിനു കഴിഞ്ഞ ആഗസ്തില്‍ കുഞ്ഞു പിറന്നിരുന്നു. വിനോദം, വിജ്ഞാനം, സാഹസികത, ചരിത്രപഠനം, ഗവേഷണം എന്നിവയ്‌ക്കെല്ലാം അവസരമൊരുക്കും. അരുവികള്‍, വെള്ളച്ചാട്ടങ്ങള്‍, സന്ദര്‍ശകര്‍ക്കുള്ള ഉല്ലാസമേഖലകള്‍, റസ്റ്റൊറന്റുകള്‍, വിശ്രമകേന്ദ്രങ്ങള്‍ എന്നിവ പൂര്‍ത്തിയായിട്ടുണ്ട്.
ALSO WATCH

 

Most Popular