Thursday, December 2, 2021
HomeNewsfeedഷാര്‍ജയിലെ സ്‌കൂളുകളില്‍ 31 മുതല്‍ നേരിട്ടുള്ള പഠനം

ഷാര്‍ജയിലെ സ്‌കൂളുകളില്‍ 31 മുതല്‍ നേരിട്ടുള്ള പഠനം

ഷാര്‍ജ: ഷാര്‍ജയിലെ(Sharjah) സ്വകാര്യ സ്‌കൂളുകളിലുള്ള(private school) മുഴുവന്‍ വിദ്യാര്‍ഥികളും 31 മുതല്‍ ക്ലാസുകളിലെത്തും(return to classroom). ആരോഗ്യ പ്രശ്‌നങ്ങളുള്ള വിദ്യാര്‍ഥികളെ മാത്രം ഒഴിവാക്കും. നേരിട്ടുള്ള പഠനം പുനരാരംഭിക്കുന്നതിന് ഷാര്‍ജ ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്ന് എസ്പിഇഎ (ഷാര്‍ജ പ്രൈവറ്റ് എജ്യുക്കേഷന്‍ അതോറിറ്റി) അധികൃതര്‍ക്കു നിര്‍ദേശം ലഭിച്ചു.

സുരക്ഷിതമായി പഠിക്കാനുള്ള പദ്ധതികള്‍ ആസുത്രണം ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. കോവിഡ് സുരക്ഷാ ചട്ടങ്ങള്‍ പൂര്‍ണമായി പാലിച്ചു തന്നെയാവും അധ്യയനം. കോവിഡിനെതിരെ വാക്‌സിനേഷന്‍ ഉള്‍പ്പടെയുള്ള നടപടികള്‍ യുഎഇ ശക്തമാക്കിയത് മൂലമാണ് പൂര്‍ണതോതില്‍ അധ്യയനം നടത്താനാകുന്നതെന്നും എസ്പിഇഎ ചൂണ്ടിക്കാട്ടി.
ALSO WATCH

Most Popular