Thursday, June 30, 2022
HomeGulfUAEബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇയില്‍ 515 തടവുകാര്‍ക്ക് മോചനം

ബലിപെരുന്നാളിനോടനുബന്ധിച്ച് യുഎഇയില്‍ 515 തടവുകാര്‍ക്ക് മോചനം

അബൂദബി: ബലി പെരുന്നാളിനോടനുബന്ധിച്ച് യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ 515 തടവുകാര്‍ക്ക് മാപ്പ് നല്‍കി. ഇവരുടെയെല്ലാം സാമ്പത്തിക ബാധ്യതകള്‍ തീര്‍ത്തു കൊടുക്കുമെന്നും അറിയിച്ചു.

ക്ഷമയും സഹിഷ്ണുതയുമടക്കമുള്ള മാനുഷിക മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുക എന്ന ബലിപെരുന്നാള്‍ സന്ദേശത്തിന്റെ ഭാഗമാണ് ശെയ്ഖ് ഖലീഫയുടെ നടപടി. മോചിതരാകുന്നവര്‍ക്ക് പുതിയൊരു ജീവിതം ആരംഭിക്കാനുള്ള അവസരമാണ് ലഭിക്കുന്നതെന്നും ഇവരുടെ കുടുംബങ്ങള്‍ക്കും ഇത് ആശ്വാസമാകുമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.


 

Most Popular