Monday, November 29, 2021
HomeEntertainmentശിവകാര്‍ത്തിയേകന്റെ 'ഡോക്ടര്‍' ഇന്ന് യുഎഇയിലെ തിയേറ്ററുകളിലും റിലീസ്

ശിവകാര്‍ത്തിയേകന്റെ ‘ഡോക്ടര്‍’ ഇന്ന് യുഎഇയിലെ തിയേറ്ററുകളിലും റിലീസ്

ദുബൈ: ശിവകാര്‍ത്തികേയന്‍(sivakarthikeyan) നായകനാകുന്ന തമിഴ് ചിത്രം ‘ഡോക്ടര്‍'(Doctor) യുഎഇയിലെ(UAE) തിയറ്ററുകളിലും ഇന്ന് റിലീസാകുന്നു. യുഎഇയിലെ ഗോള്‍ഡന്‍ സിനിമാസ് ആണ് വിതരണം.

നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ഡോക്ടറില്‍ വിനയ് റായ്, പ്രിയങ്കാ മോഹന്‍, യോഗി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കാമുകി പത്മിനി(പ്രിയങ്കാ മോഹന്‍)യെ കാണാന്‍ ചെന്നൈയിലെത്തുന്ന സൈനിക ഡോക്ടര്‍ വരുണ്‍ (ശിവകാര്‍ത്തികേയന്‍) മനുഷ്യക്കടത്തിനെതിരെ പോരാടുന്നതാണ് ഈ ആക്ഷന്‍ കോമഡി ചിത്രത്തിന്റെ പ്രമേയം. കഴിഞ്ഞ വര്‍ഷം ചിത്രീകരണം പൂര്‍ത്തിയായ ചിത്രം കോവിഡ് കാരണം റിലീസ് നീട്ടിവയ്ക്കുകയായിരുന്നു.
ALSO WATCH

Most Popular