യുഎഇയിലെ ഇന്ത്യക്കാരുടെ ആശാകേന്ദ്രമായിരുന്ന നന്ദി നാസര്‍ വിട വാങ്ങി

ദുബയ്: യുഎഇയിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ നന്തി നാസര്‍ അന്തരിച്ചു. 54 വയസായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ നെഞ്ചുവേദനയെ തുടര്‍ന്ന് ദുബയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നന്തി നാസര്‍ രാവിലെ എട്ട് മണിയോടെയാണ് മരിച്ചത്. കോഴിക്കോട് കൊയിലാണ്ടി നന്തി ബസാര്‍ സ്വദേശിയായ നാസര്‍ നിരവധി സാമൂഹികസംഘടനകളുടെ മുന്നണിയില്‍ പ്രവര്‍ത്തിച്ചിരുന്നു.

ആശ്രിതരും സാമ്പത്തികസ്ഥിതിയുമില്ലാതെ യുഎഇയിലെ ആശുപത്രിയിലാകുന്ന രോഗികള്‍ക്ക് സഹായം എത്തിക്കുന്നതില്‍ നന്തി നാസര്‍ മുന്‍നിരയിലുണ്ടായിരുന്നു. യുഎഇയില്‍നിന്ന് നാട്ടിലേക്ക് മൃതദേഹം എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു. യുഎഇയിലെ മലയാളികള്‍ക്ക് ഏത് പാതിരാത്രിയില്‍ വിളിച്ചാലും സഹായ ഹസ്തവുമായി ഓടിയെത്തിയിരുന്ന അത്താണിയാണ് നന്ദി നാസറിന്റെ മരണത്തിലൂടെ നഷ്ടമായിരിക്കുന്നത്.

കൊയിലാണ്ടി നന്തിബസാര്‍ മുസ്ലിയാര്‍കണ്ടി കുടുംബാംഗമാണ്. ഭാര്യ നസീമ, മക്കള്‍ സന, ഷിബില(അമേരിക്ക), ഷാദ്(ബഹറിന്‍)