വിദ്വേഷപ്രചാരണം: പ്രതിഷേധം ശക്തമായപ്പോള്‍ മാപ്പ് പറഞ്ഞ് സോഹന്‍ റോയ്

sohan roy hate speech

ദുബയ്: മുസ്ലിംകള്‍ക്കെതിരേ വിദ്വേഷം പരത്തുന്ന കവിത രചിച്ച യുഎഇയിലെ മലയാളി വ്യവസായി സോഹന്‍ റോയി മാപ്പ് പറഞ്ഞു. കൊറോണ പരത്തുന്നത് മുസ്ലിംകളാണെന്ന് ധ്വനിപ്പിക്കുന്ന രീതിയില്‍ സോഹന്‍ റോയി എഴുതിയ കവിതക്കെതിരേ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് അദ്ദേഹം ഫേസ്ബുക്ക് ലൈവില്‍ മാപ്പ് പറഞ്ഞത്.

കവിത ഏതെങ്കിലും പ്രത്യേക മതവിഭാഗത്തെ ഉദ്ദേശിച്ചല്ലെന്നും പല മതക്കാരുടെയും ചടങ്ങുകള്‍ കൊറോണ പരത്തുന്നതിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാല്‍, കവിതയ്ക്ക് വേണ്ടി വരച്ച ചിത്രം ഒരു പ്രത്യേക മതിവഭാഗത്തിന്റേതായി എന്നത് തെറ്റാണ്. ചിത്രം വേറൊരാളാണ് വരച്ചത്. എന്നാല്‍, കവിത തന്റേതാണ് എന്നതിനാല്‍ താന്‍ ഇക്കാര്യത്തില്‍ ക്ഷമ ചോദിക്കുന്നു എന്നും സോഹന്‍ റോയി പറഞ്ഞു.

നിസാമുദ്ദീന്‍, കോവിഡ്, നിസാമുദ്ദീന്‍ കൊറോണ കേസസ് തുടങ്ങിയ ഹാഷ്ടാഗുകള്‍ സഹിതം ട്വിറ്ററില്‍ പോസറ്റ് ചെയ്ത കവിതയില്‍ പള്ളിയില്‍ നിന്ന വരുന്ന മുസ്ലിംകളുടെ ഗ്രാഫിക് ചിത്രമാണ ചേര്‍ത്തിരുന്നത്.

ഡാം എന്ന സിനിമയുടെ നിര്‍മാതാവും സംവിധായകനുമായ ഇദ്ദേഹം വര്‍ഷങ്ങളായി യുഎഇ കേന്ദ്രീകരിച്ച വ്യവസായങ്ങള്‍ നടത്തിവരികയാണ്.