Thursday, December 2, 2021
HomeNewsfeedഐപിഎല്ലിന് കാണികളെ അനുവദിക്കാന്‍ സന്നദ്ധമെന്ന് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ്

ഐപിഎല്ലിന് കാണികളെ അനുവദിക്കാന്‍ സന്നദ്ധമെന്ന് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ്

ദുബൈ: യുഎഇയില്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റിലും ട്വന്റി20 ലോകകപ്പിലും കാണികളെ അനുവദിക്കാന്‍ സന്നദ്ധമാണെന്ന് എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ്. ഇക്കാര്യം യുഎഇ സര്‍ക്കാറുമായും ബിസിസിഐയുമായും ചര്‍ച്ച നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.

‘ഗള്‍ഫ് ന്യൂസ്’ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് ജനറല്‍ സെക്രട്ടറി മുബശിര്‍ ഉസ്മാനിയാണ് കാണികളെ പ്രവേശിപ്പിക്കാനുള്ള സന്നദ്ധത അറിയിച്ചത്. അടുത്തമാസം 19നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. ഒക്ടോബറിലാണ് ലോക കപ്പ്. ഗാലറിയില്‍ പ്രവേശനം നല്‍കാവുന്ന ആളുകളുടെ എണ്ണം ഉള്‍പെടെയുള്ള കാര്യങ്ങളില്‍ അനുമതി നല്‍കേണ്ടത് യുഎഇ സര്‍ക്കാരാണ്. സര്‍ക്കാര്‍ അനുമതി ലഭിക്കുന്ന മുറയ്ക്ക് ബിസിസിഐയും ഐസിസിയും സമ്മതിച്ചാല്‍ കാണികള്‍ക്ക് ഗാലറിയിലെത്താന്‍ അവസരം ലഭിക്കും.

ഇന്ത്യയില്‍ നടന്ന മത്സരങ്ങളുടെ ആദ്യഘട്ടത്തില്‍ കാണികളെ അനുവദിച്ചിരുന്നില്ല. കഴിഞ്ഞ സീസണ്‍ യുഎഇയില്‍ നടന്നപ്പോഴും കാണികള്‍ ഇല്ലായിരുന്നു.
ALSO WATCH

 

Most Popular