Saturday, August 20, 2022
HomeNewsfeedഅബൂദബിയില്‍ തട്ടിപ്പില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാര്‍ക്ക് ജോലി നല്‍കാന്‍ തയ്യാറായി ആശുപത്രികള്‍

അബൂദബിയില്‍ തട്ടിപ്പില്‍ കുടുങ്ങിയ മലയാളി നഴ്‌സുമാര്‍ക്ക് ജോലി നല്‍കാന്‍ തയ്യാറായി ആശുപത്രികള്‍

അബൂദബി: വിസാ തട്ടിപ്പില്‍ കുടുങ്ങി യുഎഇയില്‍ എത്തിയ 11 മലയാളികള്‍ ഉള്‍പ്പെടെയുള്ള 13 നഴ്‌സുമാരില്‍ യോഗ്യരായവര്‍ക്ക് വിപിഎസ്, അഹല്യ ആശുപത്രികള്‍ ജോലി നല്‍കാന്‍ സന്നദ്ധത അറിയിച്ചു. ഭക്ഷണത്തിനുപോലും പ്രയാസപ്പെടുന്ന ഇവരുടെ ദുരവസ്ഥ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് സഹായ വാഗ്ദാനവുമായി ആശുപത്രികള്‍ എത്തിയത്.

നഴ്‌സുമാരെ അഭിമുഖത്തിനായി ക്ഷണിച്ചിട്ടുണ്ട്. ഇവരുടെ യോഗ്യത പരിഗണിച്ച് ജോലി നല്‍കും. അതേസമയം, നഴ്‌സുമാരില്‍ നിന്ന് ഈടാക്കിയ പണം തിരിച്ചുനല്‍കുമെന്ന് ഗള്‍ഫ് റിക്രൂട്ടേഴ്‌സും സൂര്യ കണ്‍സള്‍ട്ടന്‍സിയും നഴ്‌സുമാരെ അറിയിച്ചു.

നാട്ടിലേക്കു തിരിച്ചുപോകുന്നവര്‍ക്കു മുഴുവന്‍ തുകയും യുഎഇയില്‍ നില്‍ക്കുന്നവര്‍ക്ക് വിസയ്ക്കും ടിക്കറ്റിനുമുള്ള തുക കിഴിച്ച് ബാക്കിയും നല്‍കുമെന്നാണ് ഇവര്‍ അറിയിച്ചിട്ടുള്ളത്.
എറണാകുളം സ്വദേശിയായ ഒരാള്‍ ഇതിനകം തിരിച്ചുപോയിട്ടുണ്ട്. ഒരാള്‍ കൂടി അടുത്ത ദിവസം തിരിച്ചുപോകാനൊരുങ്ങി നില്‍ക്കുകയാണ്.

Most Popular