Friday, September 30, 2022
HomeNewsfeedയുഎഇയില്‍ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ഥി കാറിടിച്ച് മരിച്ചു

യുഎഇയില്‍ സ്‌കൂളിലേക്ക് പോയ വിദ്യാര്‍ഥി കാറിടിച്ച് മരിച്ചു

ഫുജൈറ: യുഎഇയിലെ ഫുജൈറയില്‍ സ്‌കൂളിലേക്ക് പോയ അഞ്ചു വയസ്സുകാരന്‍ കാറിടിച്ച് മരിച്ചു. ഞായറാഴ്ചയാണ് സംഭവമുണ്ടായത്. ഈജിപ്ത് സ്വദേശിയാ കെജി വണ്‍ വിദ്യാര്‍ഥിയാണ് മരിച്ചത്.

സക്മകം ഏരിയയിലെ സ്‌കൂളിലേക്കുള്ള റോഡ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ അമിത വേഗത്തിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. ഞായറാഴ്ച രാവിലെ 7.23നാണ് സംഭവമെന്ന് ഫുജൈറ പൊലീസ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് വിഭാഗം ഡയറക്ടര്‍ കേണല്‍ സലേഹ് അല്‍ ധന്‍ഹാനി പറഞ്ഞു. ഉടന്‍ തന്നെ പട്രോള്‍ സംഘം സ്ഥലത്തെത്തി.

സംഭവ സ്ഥലത്ത് തന്നെ കുട്ടി മരിച്ചിരുന്നു. അറബ് ഡ്രൈവറുടെ അമിത വേഗതയും അശ്രദ്ധയുമാണ് അപകട കാരണം. കുട്ടിയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ കേണല്‍ ധന്‍ഹാനി ദുഃഖം രേഖപ്പെടുത്തി.

 

Most Popular