ദുബൈ: യുഎഇയില്‍ നടക്കുന്ന ഐസിസി ട്വന്റി ലോക കപ്പ് വീക്ഷിക്കുന്നതിനുള്ള ടിക്കറ്റുകള്‍ സൗജന്യമായി നല്കി ദുബയിലെ വ്യവസായി. 24ന് നടക്കുന്ന ഇന്ത്യ-പാകിസ്താന് മല്‍സരത്തിന്റെ ടിക്കറ്റുകളാണ് 100 സാധാരണക്കാരയ തൊഴിലാളികള്‍ക്ക് നല്‍കുക.
കടുത്ത ക്രിക്കറ്റ് ആരാധകനായ ദാന്യൂബ് ഗ്രൂപ്പ് വൈസ് ചെയര്മാന് അനീസ് സാജനാണ് ഏവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക് മല്‍സരത്തിന്റെ ടിക്കറ്റുകള്‍ സ്പോണ്സര് ചെയ്യുന്നത്. അഫ്ഗാനിസ്താന്-പാകിസ്താന് മല്‍സരത്തിനും സെമിഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍ക്കും അനീസ് സാജന് സൗജന്യമായി ടിക്കറ്റ് നല്‍കും.
ക്രിക്കറ്റിനോടുള്ള താല്പര്യം കാരണം മിസ്റ്റര്‍ ക്രിക്കറ്റ് യുഎഇ എന്ന പേരില്‍ അറിയപ്പെടുന്ന സാജന്, സാധാരണക്കാരായ തൊഴിലാളികളുടെ ആഗ്രഹം പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടിക്കറ്റുകള്‍ സൗജന്യമായി നല്‍കുന്നത്.
തന്റെ കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് കളികാണാനുള്ള ടിക്കറ്റിനൊപ്പം പകുതി ദിവസത്തെ അവധിയും നല്‍കും. സ്റ്റേഡിയത്തിലേക്ക് സൗജന്യ യാത്രയും ഭക്ഷണ പാക്കറ്റും ഒരുക്കിയിട്ടുണ്ട്. അതിന് പുറമേ ഇഷ്ടപ്പെട്ട ടീമിന്റെ ജഴ്സിയും മിസ്റ്റര്‍ ക്രിക്കറ്റ് യുഎഇ ഒപ്പോട് കൂടിയ ജാക്കറ്റും തൊപ്പിയും ലഭിക്കും.
സ്റ്റേഡിയത്തില്‍ പോയി കളികാണാന്‍ സാധിക്കാത്തവര്‍ക്ക് കമ്പനിയുടെ വെയര്‍ഹൗസുകളില്‍ ബിഗ് സ്ക്രീനില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
ALSO WATCH