യുഎഇയില്‍ 13കാരന്‍ ഓടിച്ച കാര്‍ നിയന്ത്രണം വിട്ടു; അപകടത്തില്‍ ഒരു കുട്ടി മരിച്ചു

uae car accident

റാസല്‍ഖൈമ: യുഎഇയില്‍ 13 വയസുകാരന്‍ ഓടിച്ച കാര്‍ അപകടത്തില്‍ പെട്ട് കുട്ടി മരിച്ചു. വാഹനം ഓടിച്ച 13 വയസുകാരനും വാഹനത്തിലുണ്ടായിരുന്ന 11 വയസുള്ള മറ്റൊരു കുട്ടിയ്ക്കും ഗുരുതരമായി പരിക്കേറ്റു. റാസല്‍ഖൈമയിലെ അല്‍ ഗൈലിലായിരുന്നു സംഭവം. 13 വയസുകാരന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നുവെന്ന് റാസല്‍ഖൈമ പോലിസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സഈദ് അല്‍ ഹുമൈദി പറഞ്ഞു.

ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം. ഉടന്‍ പോലിസ് പട്രോള്‍, ആബുലന്‍സ്, രക്ഷാപ്രവര്‍ത്തക സംഘങ്ങള്‍ സ്ഥലത്തേക്ക് കുതിച്ചു. ഗുരുതരമായി പരിക്കേറ്റിരുന്ന 12 വയസുകാരന്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. കാറോടിച്ച 13 വയസുകാരനെയും 11 വയസുള്ള മറ്റൊരു കുട്ടിയെയും ആശുപത്രികളിലേക്ക് മാറ്റി.

അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നിരുന്നുവെന്ന് ബ്രിഗേഡിയര്‍ ഹുമൈദി പറഞ്ഞു. മരണപ്പെട്ട കുട്ടിയുടെ മൃതദേഹം ഷാര്‍ജ അല്‍ ദാഇദ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിന് മുമ്പ് കുട്ടികളെ വാഹനം ഓടിക്കാന്‍ രക്ഷിതാക്കള്‍ അനുവദിക്കരുതെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

teen dies in uae after 13 year old driving car crashes