ദുബൈ: കോവിഡ് സുരക്ഷ നിയമങ്ങള്‍ പാലിക്കാത്തതിനാല്‍ ഫെബ്രുവരിയില്‍ മാത്രമായി പത്ത് സ്ഥാപനങ്ങള്‍ പൂട്ടിച്ചതായി ദുബൈ എക്കണോമി അധികൃതര്‍ വ്യക്തമാക്കി. 246 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തിയതായി വിശദീകരിച്ചു. എന്നാല്‍ മുന്‍കരുതല്‍ നടപടികള്‍ പാലിക്കാത്തതിന് 93 ഓളം കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയെന്നാണ് കണക്കുകള്‍. സുരക്ഷ നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ നൂറുകണക്കിന് സ്ഥാപനങ്ങളില്‍ അധികൃതര്‍ പരിശോധന നടത്തിയിരുന്നു.