Thursday, January 20, 2022
HomeNewsfeedകോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് 15,000 രൂപയുടെ ഷെയര്‍

കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് 15,000 രൂപയുടെ ഷെയര്‍

ദുബൈ: യുഎഇയില്‍ കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് 15,000 രൂപയുടെ ഓഹരി വാങ്ങിനല്‍കുമെന്ന് വ്യവസായി. ഷെയര്‍ ട്രേഡിങ് കമ്പനിയായ സെവന്‍സ് ക്യാപിറ്റല്‍ സിഇഒ ഷഹീന്‍ ആണ് ഈ പ്രഖ്യാപനം നടത്തിയത്.

മരിച്ചവരുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവിന് വേണ്ടിയാണ് ഈ തുക നല്‍കുന്നത്. ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാര്‍ഥികളുടെ മാതാവിന്റെ പേരിലാണ് ഇന്ത്യയിലെ പ്രമുഖ കമ്പനികളുടെ 15,000 രൂപ വിലയുള്ള ഷെയറുകള്‍ നല്‍കുക. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ ഈ തുക വലിയൊരു തുകയായി മാറും. 18 വയസ്സുകഴിഞ്ഞാല്‍ വിദ്യാര്‍ഥിക്ക് ഈ ഷെയറുകള്‍ കൊണ്ട് ഉപരിപഠനം നടത്താന്‍ കഴിയും.

ഇവരില്‍ കഴിവുള്ളവരെ കണ്ടെത്തി ജോലിനല്‍കാനും ലക്ഷ്യമിടുന്നു. അര്‍ഹതയുള്ളവര്‍ [email protected] എന്ന ഇ-മെയില്‍ വഴി വിവരങ്ങള്‍ അറിയിക്കണം. മാതാവ് മരണപ്പെട്ടപ്പോള്‍ തന്റെ പേരില്‍ എടുത്തുവെച്ചിരുന്ന ഓഹരികളാണ് പിന്നീടുള്ള വളര്‍ച്ചക്ക് നിദാനമായതെന്ന് ഷഹീന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

 

Most Popular