അബൂദബി: യു.എ.ഇയുടെ ചൊവ്വാ പര്യവേക്ഷണമായ ഹോപ് പ്രോബ് പകര്‍ത്തിയ ചൊവ്വയുടെ ആദ്യ ചിത്രം പുറത്ത്. ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് 25,000 കിലോമീറ്റര്‍ അകലെ നിന്നുള്ള ചിത്രം. യു.എ.ഇ ഉപ സര്‍വ സൈന്യാധിപനും അബൂദബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്നഹ്യാനാണ് പങ്കുവെച്ചത്. പുതിയ കണ്ടെത്തലുകള്‍ക്കും ഗവേഷണങ്ങള്‍ക്കും പ്രതീക്ഷ പകരുന്നതാണ് ഈ നേട്ടമെന്ന് അദ്ദേഹം ചിത്രത്തോടൊപ്പം കുറിച്ചു.