റിയാദ്: സൗദി അറേബ്യയിലേക്ക് മടങ്ങും വഴി മലയാളി ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം മരിച്ചു. കായംകുളം കൊറ്റുകുളങ്ങര പുത്തന്‍ വീട്ടില്‍ (ഫാഷന്‍ ജ്വല്ലറി) സജു അലിയാര്‍ (48) ആണ് ബുധനാഴ്ച പുലര്‍ച്ചെ ഉറക്കത്തില്‍ മരിച്ചത്.
രാവിലെ ഉറക്കത്തില്‍ നിന്നെഴുന്നേല്‍ക്കാഞ്ഞതിനെ തുടര്‍ന്ന് റൂമില്‍ കൂടെയുള്ളവര്‍ വിളിച്ചു നോക്കിയപ്പോഴാണ് മരിച്ച വിവരം അറിഞ്ഞത്. സൗദിയിലെത്തുന്നതിന് മുമ്പ് 14 ദിവസം ക്വാറന്റീനില്‍ കഴിയുന്നതിനാണ് ഷാര്‍ജയില്‍ എത്തിയത്.
ഭാര്യ: റോഷ്ന, മക്കള്‍: ഹയാ, ഇസ്രു. സാമൂഹികപ്രവര്‍ത്തകന്‍ കൂടിയായ സജു കോണ്‍ഗ്രസ് കായംകുളം കണ്ണമ്പള്ളി ഭാഗം ബൂത്ത് പ്രസിഡന്റ് ആയിരുന്നു.
ഷാര്‍ജ അല്‍ ഖാസിമിയ ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടു പോകാന്‍ നടപടി ക്രമങ്ങളുമായി സഹോദരി പുത്രനോടൊപ്പം കായംകുളം പ്രവാസി അസോസിയേഷന്‍ ഷാര്‍ജ കമ്മിറ്റി രംഗത്ത് ഉണ്ട്. ഖബറടക്കം കായംകുളം പുത്തന്‍ തെരുവ് ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ പിന്നീട് നടക്കും.