ദുബൈ: മൂന്നു വയസ്സിന് മുകളിലുള്ള കുട്ടികള്‍ മാസ്ക് ധരിക്കണമെന്നും, അതിനു താഴെയുള്ളവർ ഫെയ്സ് ഷീൽഡ് വയ്ക്കണമെന്നും അബൂദബി പബ്ലിക് ഹെല്‍ത്ത് സെന്റര്‍ കമ്യൂണിക്കബ്ള്‍ ഡിസീസ് വിഭാഗം ഡയറക്ടറും ആരോഗ്യവകുപ്പ് വക്താവുമായ ഡോ. ഫരീദ അല്‍ ഹൊസനി. ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളിലേക്കും കളിക്കളങ്ങളിലേക്കും കുട്ടികളെ കൊണ്ടുവരുന്നത് പരമാവധി ഒഴിവാക്കണമെന്നും നിര്‍ദേശിച്ചു.
കുട്ടികള്‍ക്ക് വൈറസ് പിടിപെടാനുള്ള സാധ്യത കുറവാണെങ്കിലും അവര്‍ വൈറസ് വാഹകരാകുകയും ഇത് മറ്റുള്ളവരിലേക്ക് പടരുകയും ചെയ്യുമെന്നും അവര്‍ വ്യക്തമാക്കി. കൂടാതെ നിലവാരമുള്ള മാസ്‌ക്കുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണമെന്നും നീതിന്യായ മന്ത്രാലയത്തിന്റെ ചര്‍ച്ചയില്‍ അവര്‍ സൂചിപ്പിച്ചു. ലോകത്തിലെ ഏറ്റവും മികച്ച വാക്‌സിനുകള്‍ യു.എ.ഇയിലുണ്ടെന്നും എല്ലാ ജീവനക്കാരും വാക്‌സിനെടുക്കണമെന്നും ഡോ. ഫരീദ ഓര്‍മിപ്പിച്ചു. അതേസമയം ശ്വസനപ്രശ്‌നങ്ങളോ വിട്ടുമാറാത്ത രോഗങ്ങളോ ഉള്ള കുട്ടികള്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന് നേരത്തേ അറിയിച്ചിരുന്നു. സ്വന്തമായി മാസ്‌ക്കുകള്‍ മാറ്റാന്‍ ബുദ്ധിമുട്ടുള്ള കുട്ടികളെയും ഒഴിവാക്കിയിരുന്നു.
ALSO WATCH: