‘വേള്‍ഡ് കൂളസ്റ്റ് വിന്റര്‍’ ക്യാമ്പയിന്‍ സമാപിച്ചു

Worlds-Coolest-Winter-2

ദുബൈ: യുഎഇയിലെ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ട് നടത്തിയ ‘വേള്‍ഡ് കൂളസ്റ്റ് വിന്റര്‍’ ക്യാമ്പയിന്‍ സമാപിച്ചു. ഡിസംബര്‍ 12ന് തുടങ്ങി 45 ദിവസം നീണ്ട് നിന്ന ക്യാമ്പയിന്റെ ഭാഗമായത് 9.5 ലക്ഷം സഞ്ചാരികളാണ്. യു.എ.ഇയിലെ അറിയപ്പെടാത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്‍പ്പെടെ സഞ്ചാരികളെ എത്തിക്കുകയായിരുന്നു ലക്ഷ്യം. 100 കോടി ദിര്‍ഹമിന്റെ വരുമാനം ഇതുവഴി ലഭ്യമായതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പറഞ്ഞു. അടുത്ത വിന്റര്‍ കാമ്ബയിനും ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചു. ‘ബിഗര്‍ ആന്‍ഡ് ബെറ്റര്‍ കാമ്ബയിന്‍’ഈ വര്‍ഷം ഡിസംബര്‍ 15 മുതല്‍ ആരംഭിക്കും. ക്യാമ്പയിന്‍ വിജയിപ്പിച്ചതിന് സാമ്പത്തിക മന്ത്രാലയം, ഗവ. മീഡിയ ഓഫിസ്, പ്രാദേശിക ടൂറിസം വകുപ്പുകള്‍ എന്നിവര്‍ക്ക് നന്ദി അറിയിക്കുന്നതായി ശൈഖ് മുഹമ്മദ് പറഞ്ഞു.

കാമ്പ്യയിന് പ്രോത്സാഹനമേകാന്‍ ശൈഖ് മുഹമ്മദ് സൈക്കിളുമായി ഹത്തയിലേക്ക് യാത്ര നടത്തിയിരുന്നു. 20 ദശലക്ഷം ജനങ്ങളിലേക്ക് ക്യാമ്പയിന്‍ എത്തിയെന്നാണ് വിലയിരുത്തല്‍.