Wednesday, January 19, 2022
HomeNewsfeedകടയില്‍ അതിക്രമിച്ച് കയറി ഉടമയെ അക്രമിക്കുകയും മോഷണം നടത്തുകയും ചെയ്ത പ്രവാസികള്‍ക്ക് തടവ്

കടയില്‍ അതിക്രമിച്ച് കയറി ഉടമയെ അക്രമിക്കുകയും മോഷണം നടത്തുകയും ചെയ്ത പ്രവാസികള്‍ക്ക് തടവ്

ദുബൈ: ഗ്രോസറി ഷോപ്പില്‍ (Grocery shop) അതിക്രമിച്ച് കയറി ഉടമയെ അക്രമിക്കുകയും കടയില്‍ മോഷണം (theft) നടത്തുകയും ചെയ്ത സംഭവത്തില്‍ മൂന്നു പേര്‍ക്ക് ശിക്ഷ. മൂന്ന് പ്രവാസികള്‍ക്ക് (three expats) ഒരു വര്‍ഷം വീതം ജയില്‍ ശിക്ഷയും 1700 ദിര്‍ഹം പിഴയുമാണ് ദുബൈ ക്രിമിനല്‍ കോടതി (Dubai criminal court) വിധിച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇവരെ നാടുകടത്തും.

2020 ജൂണിലാണ് കേസിന് ആസ്പദമായ സംഭവം. തന്റെ കടയില്‍ അതിക്രമിച്ച് കയറി ഉപദ്രവിച്ചുവെന്നും പണം കവര്‍ന്നുവെന്നും കാണിച്ച് കടയുടമയാണ് പരാതി നല്‍കിയത്. ഏഷ്യക്കാരായ മൂന്ന് പേരടങ്ങുന്ന സംഘമാണ് കടയില്‍ അതിക്രമിച്ച് കയറി തന്നെ മര്‍ദിച്ചതെന്നും കൈവശമുണ്ടായിരുന്ന പണം ഇവര്‍ കൊണ്ടുപോയെന്നും ഉടമ മൊഴി നല്‍കി.

പ്രദേശത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പിന്നീട് ഇവരുടെ താമസ സ്ഥലങ്ങളിലുള്‍പ്പെടെ വ്യാപക തെരച്ചില്‍ നടത്തിയാണ് പ്രതികളെ പിടികൂടിയത്. ചോദ്യം ചെയ്യലില്‍ മൂന്ന് പേരും കുറ്റം സമ്മതിച്ചു.

Most Popular