മൂന്ന് മാസത്തെ വിസാ കാലാവധി; ആശങ്ക വേണ്ടെന്ന് ദുബയ് ഇന്ത്യന്‍ കോണ്‍സുലേറ്റ്

saudi visa

ദുബായ്: മൂന്നുമാസ വിസാ കാലാവധിയെങ്കിലും ഉള്ളവരെ മാത്രമേ വിദേശത്തേക്ക് മടങ്ങാന്‍ അനുവദിക്കൂ എന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിര്‍ദേശത്തില്‍ ആശങ്ക വേണ്ടെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്. ഒരു ദിവസം മാത്രം വിസാ കാലാവധി ഉള്ളവര്‍ക്കും യുഎഇയിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് കോണ്‍സല്‍ ജനറല്‍ വിപുല്‍ വ്യക്തമാക്കി.

മൂന്നു മാസ കാലാവധി ഇല്ലാതെ വിദേശത്തേക്ക് മടങ്ങാന്‍ അനുവദിക്കില്ലെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശത്തില്‍ ആശങ്കയും പ്രതിഷേധവും ശക്തമായ സാഹചര്യത്തിലാണ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ വിശദീകരണം. ഇന്ത്യയുടെ നിര്‍ദേശം അതേപടി നടപ്പാക്കിയാല്‍ നിരവധി ആളുകള്‍ക്ക് ജോലി ഉള്‍പ്പടെ നഷ്ടപ്പെടുമെന്ന ആശങ്ക വ്യാപകമായിരുന്നു.

വിഷയം കേന്ദ്രത്തെ അറിയിച്ചിരുന്നെന്നും പ്രവാസികള്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് മറുപടി ലഭിച്ചതെന്നും വിപുല്‍ വ്യക്തമാക്കി. മാര്‍ച്ച് ഒന്നിന് ശേഷം താമസ വിസാ കാലാവധി തീര്‍ന്നവര്‍ക്ക് ഡിസംബര്‍ 31 വരെ യുഎഇ സര്‍ക്കാര്‍ സമയപരിധി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിര്‍ദ്ദേശം എമിഗ്രേഷന്‍ അധികൃതരെ അറിയിക്കുമെന്നും പ്രവാസികള്‍ ഭയപ്പെടേണ്ടതില്ലെന്നും വിപുല്‍ വ്യക്തമാക്കി.

three month visa validity, no need to worry says dubai indian consul general