Monday, October 25, 2021
HomeNewsfeedയുഎഇയില്‍ ഇന്ന് 3 കോവിഡ് മരണം; 303 പേര്‍ക്ക് രോഗബാധ

യുഎഇയില്‍ ഇന്ന് 3 കോവിഡ് മരണം; 303 പേര്‍ക്ക് രോഗബാധ

അബൂദബി: യുഎഇയില്‍ ഇന്ന് 303 പേര്‍ക്ക് കോവിഡ്. കോവിഡ് ബാധിതരായ 3 പേര്‍ കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചതോടെ ആകെ മരണം 2,086 ആയി. 373 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

ആകെ രോഗികള്‍ 7,34,275. രോഗമുക്തി നേടിയവര്‍ 7,26,408. ചികിത്സയിലുള്ളവര്‍ 5,781. യുഎഇയില്‍ 2,95,983 പേര്‍ക്ക് കൂടി പിസിആര്‍ പരിശോധന നടത്തിയതോടെ ആകെ പരിശോധന 82 ദശലക്ഷമായതായി അധികൃതര്‍ പറഞ്ഞു.

 

Most Popular