ദുബയ്: ഇന്ത്യന്‍ എംബസി ശക്തമായ മുന്നറിയിപ്പ് നല്‍കിയിട്ടും സോഷ്യല്‍ മീഡിയയിലെ മുസ്ലിം വിരുദ്ധ പോസ്റ്റുകള്‍ക്ക് അറുതിയായില്ല. ഇസ്ലാമിനും മുസ്ലികള്ക്കുമെതിരേ വെറുപ്പ് പടര്‍ത്തുന്ന പോസ്റ്റുകളുടെ പേരില്‍ മൂന്ന് ഇന്ത്യക്കാര്‍ക്ക് കൂടി യുഎഇയില്‍ ജോലി നഷ്ടപ്പെട്ടതായി ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്തു.
ഇറ്റാലിയന്‍ ഷെഫ് റാവത്ത് രോഹിത്, സ്റ്റോര്‍ കീപ്പര്‍ സച്ചിന് കിന്നിഗോലി, പേര് പുറത്തുവിട്ടിട്ടില്ലാത്ത കാഷ്യര്‍ എന്നിവര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. കഴിഞ്ഞ ആഴ്ച്ചകളില്‍ സമാനമായ കാരണത്തിന് ആറില്‍ കൂടുതല്‍ ഇന്ത്യക്കാരെ വിവിധ കമ്പനികള്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു.
ദുബയിലെ ഇറ്റാലിയന്‍ റസ്റ്റോറന്റ് ശൃംഖലയായ ഈറ്റാലിയിലാണ് റാവത്ത് രോഹിത് ജോലി ചെയ്തിരുന്നത്. രോഹിത് രാവതിനെ സസ്പെന്‍ഡ് ചെയ്ത കാര്യം റസ്റ്റോറന്റ് നടത്തിപ്പുകാരായ അസാദിയ ഗ്രൂപ്പ് സ്ഥിരീകരിച്ചു. ഇയാള്‍ക്കെതിരേ അന്വേഷണം നടന്നുവരുന്നതായും കമ്പനി അറിയിച്ചു.
സ്റ്റോര്‍ കീപ്പര്‍ സച്ചിന് കിന്നിഗോലിയെ മറ്റൊരു അറിയിപ്പ് വരെ സസ്പെന്‍ഡ് ചെയ്തതായി ഷാര്‍ജയിലെ ന്യൂമിക്സ് ഓട്ടോമേഷന്‍ കമ്പനി അറിയിച്ചു. ഇയാളുടെ ശമ്പളം തടഞ്ഞുവച്ചതായും ജോലിക്ക് വരേണ്ടെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്പനി വ്യക്തമാക്കി. മതത്തെ അവഹേളിക്കുന്നത് ഒരു തരത്തിലും വച്ചുപൊറുപ്പിക്കാനാവില്ലെന്നും കമ്പനി വ്യക്തമാക്കി.
വിശാല്‍ താക്കൂര്‍ എന്ന പേരില്‍ ഫേസ്ബുക്കില്‍ നിരവധി ഇസ്ലാം വിരുദ്ധ പോസ്റ്റുകളിട്ട ജീവനക്കാരനെതിരേ നടപടി സ്വീകരിച്ചതായി ദുബയിലെ ട്രാന്‍സ്ഗാര്‍ഡ് ഗ്രൂപ്പ് അറിയിച്ചു. ആഭ്യന്തര അന്വേഷണത്തില്‍ വ്യാജപേരില്‍ പോസ്റ്റുകള്‍ ഇട്ടയാളെ വ്യക്തമായതായും ജോലിയില്‍ നിന്ന് പുറത്താക്കിയ ഇയാളെ പോലിസിന് കൈമാറിയതായും ട്രാന്‍സ് ഗാര്‍ഡ് വക്തമാവ് ഗള്‍ഫ് ന്യൂസിനോട് വ്യക്തമാക്കി. അതേ സമയം, പ്രകാശ് കുമാര്‍ എന്ന പേരില്‍ ട്വിറ്ററില്‍ പോസ്റ്റിട്ടയാള്‍ തങ്ങളുടെ ജീവനക്കാരന് അല്ലെന്നും ട്രാന്സ്്ഗാര്ഡ് വ്യക്തമാക്കി.
യുഎഇയിലെ ഇന്ത്യന്‍ അംബാസഡറും മുന്‍ ഇന്ത്യന്‍ അംബാസഡറും രാജ്യത്തെ കര്‍ക്കശമായ നിയമങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്കി ദിവസങ്ങള്‍ക്കകമാണ് പുതിയ സംഭവവികാസം.
Over the weekend, at least three more Indians have been fired or suspended in UAE after their offensive posts were brought to the attention of employers by social media users.