Thursday, December 8, 2022
HomeNewsfeedതൃശൂര്‍ സ്വദേശി അജ്മാനില്‍ നിര്യാതനായി

തൃശൂര്‍ സ്വദേശി അജ്മാനില്‍ നിര്യാതനായി

അജ്മാന്‍: തൃശൂർ സ്വദേശിയായ പ്രവാസി അജ്മാനിൽ നിര്യാതനായി. തൃശൂര്‍ പുന്നയൂര്‍കുളം സ്വദേശി മാവിന്‍ചുവട് പരേതനായ കുരുവളപ്പില്‍ അബ്ദുറഹിമാന്‍ ഹാജി മകന്‍ ഹനീഫയാണ് (48) ഹൃദയാഘാതം മൂലം മരണമടഞ്ഞത്.

താമസ സ്ഥലത്ത് വെച്ച്‌ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. അജ്മാനിലെ ഇറാനി മാര്‍ക്കറ്റില്‍ ഫുഡ്‌ സ്റ്റഫ് കച്ചവടം നടത്തി വരികയായിരുന്നു.

അവധിക്ക് നാട്ടില്‍ പോയ ഹനീഫ കഴിഞ്ഞ 20നാണ്​ അവധി കഴിഞ്ഞ് നാട്ടില്‍ നിന്നും തിരിച്ചെത്തിയത്. മാതാവ്: ഐഷ. ഭാര്യ: റുക്കിയ. മക്കള്‍: ഹിബ, ഹിഷാം, ഐസിന്‍.

Most Popular