ദുബൈ: വന്ദേഭാരത് ദൗത്യത്തില്‍ ജൂലൈ 15 മുതല്‍ 31 വരെ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് പറക്കുന്ന എയര്‍ ഇന്ത്യ എക്സപ്രസ് വിമാനങ്ങളുട ടിക്കറ്റ് വില്‍പ്പന ഇന്ന് ഉച്ചയ്ക്ക് 2 മണി(യുഎഇ സമയം) മുതല്‍ ആരംഭിക്കുമെന്ന് എംബസി ട്വിറ്ററില്‍ അറിയിച്ചു. ഇന്ത്യന്‍ എംബസിയിലോ കോണ്‍സുലേറ്റ് ജനറലിലോ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് വന്ദേഭാത് നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാം.
www.airindiaexpress.in വെബ്സൈറ്റ് വഴിയോ യുഎഇയിലെ അംഗീകൃത ട്രാവല്‍ ഏജന്റുമാര്‍ വഴിയോ ടിക്കറ്റുകള്‍ കരസ്ഥമാക്കാവുന്നതാണ്. ജൂലൈ 12 മുതല്‍ 14 വരെ ഏര്‍പ്പെടുത്തിയ അധിക വിമാനങ്ങള്‍ക്കും ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ബുക്കിങ് സമയത്ത് പാസ്പോര്‍ട്ട് വിവരങ്ങളും കോണ്ടാക്ട് വിവരങ്ങളും നല്‍കേണ്ടി വരും.
Ticketing for UAE to India flights from 15 – 31 July under VandeBharatMission begins at 2 PM