Saturday, October 23, 2021
HomeNewsfeedരണ്ട് അന്താരാഷ്ട്ര കൊടുംകുറ്റവാളികള്‍ ദുബയില്‍ പിടിയില്‍

രണ്ട് അന്താരാഷ്ട്ര കൊടുംകുറ്റവാളികള്‍ ദുബയില്‍ പിടിയില്‍

ദുബൈ: ഇറ്റലിയില്‍ മോസ്റ്റ് വാണ്ടഡ് പട്ടികയില്‍ ഉള്‍പ്പെട്ട രണ്ട് കൊടും കുറ്റവാളികളെ ദുബൈ പോലിസ് അറസ്റ്റ് ചെയ്തു. കമോറ എന്ന പേരില്‍ കുപ്രസിദ്ധമായ സംഘടിത കുറ്റകൃത്യ മാഫിയയുടെ തലവനായ റാഫേല്‍ ഇംപെരിയല്‍, അയാളുടെ വലംകൈ റാഫേല്‍ മൊറില്ലോ എന്നിവരാണ് പിടിയിലായത്.

മയക്ക് മരുന്ന് കടത്ത്, ആയുധക്കടത്ത് തുടങ്ങിയയവാണ് കമോറയുടെ പ്രധാന പരിപാടികള്‍. നിരവധി കൊലപാതകങ്ങളിലും ആസുത്രണത്തിലും പ്രതിയാണ് മൊറില്ലോ. ലൈസന്‍സില്ലാത്ത തോക്ക് ഉപയോഗിച്ചതിനും ഇയാള്‍ക്കെതിരേ കേസുണ്ട്.

ഇംപെരിയലിനും മോറില്ലോയ്ക്കുമെതിരേ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Most Popular