യുഎഇയില്‍ കോവിഡ് ബാധിച്ച് രണ്ടുപേര്‍ കൂടി മരിച്ചു; ദുബയില്‍ മൂന്ന്ദിവസത്തില്‍ ഒരിക്കല്‍ മാത്രമേ പുറത്തിറങ്ങാന്‍ അനുവദിക്കൂ

corona uae

അബൂദബി: യുഎഇയില്‍ കോവിഡ് ബാധിച്ച് രണ്ടു പേര്‍ കൂടി മരിച്ചു. ഇതോടെ മരണ സംഖ്യ 35 ആയി. 60 പേര്‍ക്കു പുതുതായി രോഗം സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 5825 ആയി ഉയര്‍ന്നു. 61 പേര്‍ രോഗമുക്തരായി. ഇതുവരെ 1095 പേര്‍ രോഗം മാറി ആശുപത്രി വിട്ടു.

കാല്‍ ലക്ഷം പേരില്‍ നടത്തിയ പരിശോധനയിലാണ് 460 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യരോഗപ്രതിരോധ അധികൃതര്‍ പറഞ്ഞു. മരിച്ച രണ്ടു പേരും ഏഷ്യക്കാരാണ്. ഏത് രാജ്യക്കാരാണെന്ന് വ്യക്തമാക്കിയിട്ടില്ല.

അതേസമയം, തൊഴിലാളികള്‍ക്ക് കോവിഡ് പരിശോധന സൗജന്യമാക്കിയതായി അബൂദബി മീഡിയാ ഓഫിസ് അറിയിച്ചു. രേഖകള്‍ ഇല്ലാത്തവര്‍ക്ക് ഉള്‍പ്പെടെ സൗജന്യ പരിശോധന അനുവദിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അഞ്ചു മിനിറ്റിനകം പരിശോധന സാധ്യമാകുന്ന 13 കേന്ദ്രങ്ങള്‍ എമിറേറ്റില്‍ മാത്രം സജ്ജമാക്കിയിട്ടുണ്ട്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ദുബയിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നു. ഇനി അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങാനുള്ള അനുമതി മൂന്നു ദിവസത്തില്‍ ഒരിക്കല്‍ മാത്രമേ ലഭിക്കൂവെന്നാണ് അധികൃതര്‍ വ്യക്തമാകുന്നത്. ഭക്ഷണമോ മരുന്നോ വാങ്ങാനോ മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കോ പുറത്തിറങ്ങണമെങ്കില്‍ ദുബയിലെ താമസക്കാര്‍ വെബ്‌സൈറ്റ് വഴി അപേക്ഷിക്കണമെന്നാണ് നിലവിലെ നിയമം. ഇതാണ് മൂന്ന്ദിവസത്തില്‍ ഒരിക്കലായി ചുരുക്കിയത്.

two more coivd death in uae