ദുബൈ: ഖോര്ഫക്കാന്-ഷാര്‍ജ റോഡില്‍ കാറും ട്രക്കും കൂട്ടിയിടിച്ച് നാലുപേര്‍ക്ക് പരിക്ക്. നാല് ആംബുലന്‍സും രണ്ട് അടിയന്തര സേവാ വിഭാഗവും സംഭവസ്ഥലത്തെത്തി. പരിക്കേറ്റവര്‍ക്ക് പ്രാഥമിക ചികില്‍സ നല്കിയ ശേഷം ആശുപത്രിയിലേക്കു മാറ്റി. വാഹനമോടിക്കുന്നവര്‍ ട്രാഫിക് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.