യുഎഇ സ്വകാര്യ മേഖലയിലെ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

uae eid holiday

ദുബൈ: സ്വകാര്യ മേഖലയിലെ ബലിപെരുന്നാള്‍ അവധി ദിനം യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ജൂലൈ 30 മുതല്‍ ആഗസ്ത് 2 വരെ നാലു ദിവസമാണ് സ്വകാര്യമേഖലയില്‍ രാജ്യത്ത് പെരുന്നാള്‍ അവധി.

ബാങ്കിംങ് മേഖലയ്ക്ക് ജൂലൈ 30 വ്യാഴാഴ്ച മുതല്‍ ഓഗസ്റ്റ് രണ്ട് ഞായറാഴ്ച വരെയാണ് അവധി. ആഗസ്ത് മൂന്ന് തിങ്കളാഴ്ച പ്രവര്‍ത്തനം പുനഃരാരംഭിക്കും. കഴിഞ്ഞ ദിവസം പൊതുമേഖലക്കും നാല് ദിവസത്തെ പെരുന്നാള്‍ അവധി ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്സസ് പ്രഖ്യാപിച്ചിരുന്നു.

UAE announced private sector holiday for Eid Al Adha