Wednesday, December 1, 2021
HomeNewsfeedയുഎഇയില്‍ ഇന്ന് 112 പേര്‍ക്ക് കോവിഡ്; രണ്ട് പേര്‍ കൂടി വൈറസ് ബാധിച്ച് മരിച്ചു

യുഎഇയില്‍ ഇന്ന് 112 പേര്‍ക്ക് കോവിഡ്; രണ്ട് പേര്‍ കൂടി വൈറസ് ബാധിച്ച് മരിച്ചു

അബൂദബി: യുഎഇയില്‍ (United Arab Emirates) ഇന്ന് 112 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention). ചികിത്സയിലായിരുന്ന 138 പേരാണ് ഇന്ന് രോഗമുക്തരായത്. 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് രണ്ട് മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്.

പുതിയതായി നടത്തിയ 3,04,976 കോവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 738,924 പേര്‍ക്ക് യുഎഇയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 732,924 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി.

2,124 പേരാണ് രാജ്യത്ത് ആകെ കോവിഡ് മൂലം മരിച്ചത്. നിലവില്‍ രാജ്യത്ത് 4,067 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.
ALSO WATCH

 

Most Popular