ദുബയ്: യുഎഇയില്‍ പുതുതായി 541 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്നു ഏഴുപേര്‍ കൂടി മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോരെ രാജ്യത്ത് രോഗബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 89 ആയി.
പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ രോഗബാധിതരുടെ എണ്ണം 11,380 ആയി ഉയര്‍ന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഇന്ന് മരിച്ചവര്‍. ഇവരില്‍ പലരും മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരാണെന്നും മന്ത്രാലയം വ്യക്തമാക്കി. 91 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 2181 ആയി.
പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി 25,000പേരിലാണ് യുഎഇയില്‍ കോവിഡ് പരിശോധന നടത്തിയത്.
Another 541 people have tested positive for coronavirus in the UAE, pushing the total number of COVID-19 infections to 11,380, the Ministry of Health and Prevention announced on Tuesday.