Monday, January 24, 2022
HomeNewsfeedയുഎഇയില്‍ പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ്

യുഎഇയില്‍ പ്രായപൂര്‍ത്തിയായ എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ്

അബൂദബി: 18 വയസും അതില്‍ കൂടുതലുമുള്ള എല്ലാ താമസക്കാര്‍ക്കും ഫൈസര്‍-ബയോഎന്‍ടെക്, സ്പുട്‌നിക് വാക്‌സീനുകളുടെ ബൂസ്റ്റര്‍ ഡോസുകള്‍ എടുക്കാമെന്ന് യുഎഇ. രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ആറു മാസം പൂര്‍ത്തിയാക്കിയവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് ലഭിക്കുക.

മുമ്പ്, ഫൈസര്‍, സ്പുട്‌നിക് ബൂസ്റ്റര്‍ ഡോസുകള്‍ക്ക് ചില വിഭാഗങ്ങളിലെ താമസക്കാര്‍ക്ക് മാത്രമേ അര്‍ഹത ഉണ്ടായിരുന്നുള്ളൂ. സിനോഫാം ബൂസ്റ്റര്‍ ഷോട്ടുകള്‍ രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ആറു മാസത്തിന് ശേഷം യോഗ്യരായ താമസക്കാര്‍ക്ക് ലഭ്യമാണ്.

 

Most Popular