ശബ്ദത്തിന് പ്രശ്‌നം; ഐഫോണ്‍ 12ഉം ഐഫോണ്‍ 12 പ്രോയും ആപ്പിള്‍ പിന്‍വലിക്കുന്നു

apple iphone 12

ദുബൈ: യുഎഇയില്‍ ഐഫോണ്‍ 12ഉം ഐഫോണ്‍ 12 പ്രോയും പിന്‍വലിക്കുന്നതായി ആപ്പിള്‍. ശബ്ദത്തില്‍ തകരാര്‍ ഉള്ളതായി കണ്ടെത്തിയ നിശ്ചിത എണ്ണം ഫോണുകളാണ് പിന്‍വലിക്കുന്നത്.

റിസീവര്‍ മോഡ്യൂളില്‍ ഉള്ള ഒരു ഘടകത്തില്‍ സംഭവിച്ച തകരാര്‍ കാരണം ശബ്ദത്തില്‍ പ്രശ്‌നം ഉള്ള ഏതാനും ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ ഫോണുകളാണ് പിന്‍വലിക്കുന്നതെന്ന് ആപ്പിള്‍ അറിയിച്ചു. 2020 ഒക്ടോബറിനും 2021 ഏപ്രിലിനും ഇടയില്‍ നിര്‍മിച്ച ഫോണുകളിലാണ് തകരാര്‍ കണ്ടെത്തിയത്.

എന്നാല്‍, എത്ര ഫോണുകളാണ് സര്‍വീസ് ചെയ്യുന്നതിനായി പിന്‍വലിക്കുന്നതെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

നിങ്ങളുടെ ഐഫോണ്‍ 12ല്‍ നിന്നോ ഐഫോണ്‍ 12 പ്രോയില്‍ നിന്നോ കോള്‍ ചെയ്യുമ്പോഴോ സ്വീകരിക്കുമ്പോഴോ റിസീവറില്‍ നിന്ന് ശബ്ദം പുറത്തേക്ക് വരുന്നില്ലെങ്കില്‍ അത് സൗജന്യമായി സര്‍വീസ് ചെയ്ത് തരും. ആപ്പിള്‍ സ്റ്റോറിനെയോ അംഗീകൃത സര്‍വീസ് പ്രൊവൈഡര്‍മാരെയോ ആണ് ഇതിനായി സമീപിക്കേണ്ടത്.

ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12 പ്രോ മാക്‌സ് മോഡലുകള്‍ ഈ സേവനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടില്ല.
ALSO WATCH