അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അനുവദിച്ചു തുടങ്ങി; എങ്ങിനെ അപേക്ഷിക്കാം

uae multiple entry visit visa1

ദുബൈ: അഞ്ച് വര്‍ഷത്തെ മള്‍ട്ടിപ്പിള്‍ എന്‍ട്രി ടൂറിസ്റ്റ് വിസ (multiple-entry tourist visa) യ്ക്ക് യുഎഇ(UAE) ഇമിഗ്രേഷന്‍ അപേക്ഷ സ്വീകരിച്ചു തുടങ്ങി. സ്വന്തം സ്‌പോണ്‍സര്‍ഷിപ്പില്‍ പല തവണ രാജ്യത്ത് പ്രവേശിക്കാനും ഓരോ തവണയും പരമാവധി 90 ദിവസം വരെ രാജ്യത്ത് തങ്ങാനും അനുവദിക്കുന്നതാണ് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ. 90 ദിവസം എന്നത് മറ്റൊരു 90 ദിവസത്തേക്ക് നീട്ടുകയും ചെയ്യാം.

650 ദിര്‍ഹമാണ് വിസാ ഫീസ്. ഐസിഎ വെബ്‌സൈറ്റ്(www.ica.gov.ae) വഴി നേരിട്ട് അപേക്ഷിക്കാം. ട്രാവല്‍ ഏജന്‍സികള്‍ക്ക് പ്രത്യേകം ക്വാട്ട നിശ്ചയിച്ചിട്ടില്ലെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപോര്‍ട്ട് ചെയ്തു. അപേക്ഷകന്റെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വെബ്‌സൈറ്റിലേക്ക് നേരിട്ട് അപ്ലോഡ് ചെയ്യാം. ദുബയില്‍ ഇഷ്യു ചെയ്യുന്ന മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ ജിഡിആര്‍എഫ്എ അംഗീകാരത്തിന് വിധേയമാണ്.

എങ്ങിനെയാണ് അപേക്ഷിക്കേണ്ടത്

1. പേര്, സേവനം പ്രയോജനപ്പെടുത്തുന്നയാളുടെ വിവരങ്ങള്‍, യുഎഇയിലെ അഡ്രസ്, പുറത്തെ അഡ്രസ് തുടങ്ങി അപേക്ഷകന്റെ വിവരങ്ങള്‍ അപ്ലോഡ് ചെയ്യുക

2. കളര്‍ ഫോട്ടോ, പാസ്‌പോര്‍ട്ട് കോപ്പി, മെഡിക്കല്‍ ഇന്‍ഷുറന്‍സ്, കഴിഞ്ഞ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ് തുടങ്ങിയ രേഖകള്‍ അപ്ലോഡ് ചെയ്യുക. കഴിഞ്ഞ ആറ് മാസം 4,000 ഡോളറോ തത്തുല്യ വിദേശ കറന്‍സിയോ ബാങ്ക് ബാലന്‍സ് ഉണ്ടായിരിക്കണം

3. അപേക്ഷ പരിശോധിച്ച് ഉറപ്പ് വരുത്തുക

4. അപേക്ഷയ്ക്കുള്ള പണം അടക്കുക

5. ഇമെയില്‍ വഴി വിസ സ്വീകരിക്കുക
UAE: Apply for 5-year multiple-entry tourist visa
ALSO WATCH