Thursday, December 9, 2021
HomeNewsfeedഇന്റര്‍പോള്‍ തിരഞ്ഞ പീഡനക്കേസ് പ്രതി യുഎഇയില്‍ പിടിയിലായി; കേരള പോലിസ് കസ്റ്റഡിയില്‍ വാങ്ങി

ഇന്റര്‍പോള്‍ തിരഞ്ഞ പീഡനക്കേസ് പ്രതി യുഎഇയില്‍ പിടിയിലായി; കേരള പോലിസ് കസ്റ്റഡിയില്‍ വാങ്ങി

കാസര്‍കോഡ്: പീഡനക്കേസില്‍ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച കാസര്‍കോഡ് സ്വദേശി യുഎഇയില്‍ അറസ്റ്റിലായി. കലയറ അറയങ്ങാടി സ്വദേശി മുസഫറലി മടമ്പിലത്താണ് പിടിയിലായത്. പീഡനത്തിനു ശേഷം 2018ല്‍ വിദേശത്തേക്ക് കടന്ന പ്രതിയെ യുഎഇ പോലിസാണ് പിടികൂടിയത്.

തുടര്‍ന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെട്ട് ഡല്‍ഹിയില്‍ എത്തിച്ച പ്രതിയെ ഹോസ്ദുര്‍ഗ് പോലിസ് കസ്റ്റിഡിയില്‍ വാങ്ങി. ക്രൈംബ്രാഞ്ച് എഡിജിപിയുടെ മേല്‍നോട്ടത്തിലുള്ള അന്താരാഷ്ട്ര അന്വേഷണ ഏകോപന സംഘമാണ് പ്രതിക്കെതിരേ ഇന്റര്‍പോള്‍ മുഖേന റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചത്.
ALSO WATCH

Most Popular