പ്രസവത്തിന് പിതാവിനും അവധി നല്‍കുന്ന ആദ്യ അറബ് രാജ്യമായി യുഎഇ

uae paternity leave

ദുബൈ: സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പിതൃത്വ അവധി നല്‍കുന്ന ഫെഡറല്‍ നിയമ ഭേദഗതിക്ക് യുഎഇ പ്രസിഡന്റ് ശെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ അംഗീകാരം. ഇതോടെ പ്രസവത്തിന് സ്വകാര്യ മേഖലയില്‍ പിതാവിനും അവധി നല്‍കുന്ന ആദ്യ അറബ് രാജ്യമായി യുഎഇ മാറി.

നവജാത ശിശുവിനെ പരിചരിക്കുന്നതിന് ശമ്പളത്തോട് കൂടി അഞ്ച് ദിവസത്തെ അവധിയാണ് പിതാവിന് ലഭിക്കുക. കുഞ്ഞ് ജനിച്ച് ആറ് മാസത്തിനുള്ളില്‍ ഈ ആവധി എടുക്കാം.

ലിംഗ സമത്വവും തുല്യാവകാശവും കുടുംബ ഭദ്രതയും ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായാണ് നിയമത്തില്‍ മാറ്റം കൊണ്ടുവന്നതെന്ന് അധികൃതര്‍ വിശദീകരിച്ചു.

UAE becomes first Arab country to grant paternal leave