Wednesday, July 6, 2022
HomeNewsfeedയുഎഇയില്‍ കോവിഡ് പരിശോധനയ്ക്ക് 50 ദിര്‍ഹം മാത്രം; വിദ്യാര്‍ഥികള്‍ക്ക് സൗജന്യം

യുഎഇയില്‍ കോവിഡ് പരിശോധനയ്ക്ക് 50 ദിര്‍ഹം മാത്രം; വിദ്യാര്‍ഥികള്‍ക്ക് സൗജന്യം

അബൂദബി: യുഎഇയില്‍ കോവിഡ് പിസിആര്‍ പരിശോധനാ നിരക്ക് 50 ദിര്‍ഹമാക്കി ഏകീകരിച്ചു. ദേശീയ ദുരന്ത നിവാരണ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. നാളെ മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.

നിലവില്‍ 60 മുതല്‍ 150 ദിര്‍ഹം വരെയാണ് പരിശോധനയ്ക്ക് വിവിധ സ്ഥാപനങ്ങള്‍ ഈടാക്കുന്നത്. പരിശോധനാ ഫലം 24 മണിക്കൂറിനുള്ളില്‍ പങ്കുവയ്ക്കും. നാട്ടിലേക്കു പോകുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്ക് ആശ്വാസകരമാവും.

യുഎഇയിലെ വിദ്യാര്‍ഥികള്‍ക്ക് പിസിആര്‍ പരിശോധന സൗജന്യമാണ്. താഴെ പറയുന്ന സേഹ കേന്ദ്രങ്ങളില്‍ പരിശോധന നടത്താം:

അബുദാബി: സായിദ് സ്‌പോര്‍ട്‌സ് സിറ്റി, അല്‍ ബഹിയ, റബ്ദാന്‍, അല്‍ ഷംക, അല്‍ മന്‍ഹാല്‍.

അല്‍എന്‍: അഷര്‍ജ്, അല്‍ സറൂജ്, അല്‍ ഹില്‍, അല്‍ അമിറ.

അല്‍ ദഫ്‌റ: മദീനത് സായിദ്, ഗയാതി, അല്‍ മിര്‍ഫ, ലിവ, അല്‍ സില, ദല്‍മ.

ദുബൈ: ദുബൈ പാര്‍ക്‌സ് ആന്‍ഡ് റിസോര്‍ട്‌സ്, അല്‍ ഖവാനീജ്, മിനാ റാഷിദ്, സിറ്റി വോക്.

ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, റാസല്‍ഖൈമ, ഫുജൈറ:

ശനിയാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ 8 മുതല്‍ രാത്രി 8 വരെയും വെള്ളിയാഴ്ച രാവിലെ 10 മുതല്‍ രാത്രി 8 വരെയുമാണ് സൗജന്യ പരിശോധന.

Most Popular