Tuesday, August 16, 2022
HomeNewsfeedകോവിഡ് വ്യാപനം: ഉമ്മുല്‍ ഖുവൈനില്‍ സംഗീത മേളകള്‍ റദ്ദാക്കി; മാളുകളിലും മറ്റും പ്രവേശന നിയന്ത്രണം

കോവിഡ് വ്യാപനം: ഉമ്മുല്‍ ഖുവൈനില്‍ സംഗീത മേളകള്‍ റദ്ദാക്കി; മാളുകളിലും മറ്റും പ്രവേശന നിയന്ത്രണം

ദുബൈ: യുഎഇയില്‍ കോവിഡ് നിയന്ത്രണം കര്‍ശനമാക്കുന്ന ആറാമത്തെ എമിറേറ്റായി ഉമ്മുല്‍ ഖുവൈന്‍. മാളുകളിലും ബീച്ചുകളിലും ഉള്‍പ്പെടെ നിയന്ത്രണം ഏര്‍പ്പെടുത്താനും സംഗീത മേളകള്‍ മുഴുവന്‍ റദ്ദാക്കാനും തീരുമാനിച്ചു.

താഴെപറയുന്നവയാണ് പുതിയ നിയന്ത്രണങ്ങള്‍
1. മാളുകളുടെ പ്രവര്‍ത്തനം 60 ശതമാനം ശേഷിയില്‍
2. എല്ലാ സംഗീത മേളകളും റദ്ദാക്കി
3. ഭക്ഷണ ശാലകളില്‍ ഒരു ടേബിളില്‍ പരമാവധി നാലുപേര്‍ മാത്രം
4. വിവാഹം ഉള്‍പ്പെടെ ഒത്തുചേരലുകളില്‍ പരമാവധി 10 പേര്‍ മാത്രം
5. സംസ്‌കാര ചടങ്ങുകളില്‍ പരമാവധി 20 പേര്‍
6. ബീച്ചുകളിലും പാര്‍ക്കുകളിലും 70 ശതമാനം പേര്‍
7. സിനിമാ തിയേറ്ററുകളുടെ ശേഷി 50 ശതമാനമാക്കി
8. ജിമ്മുകളിലും ഫിറ്റ്‌നസ് സെന്ററുകളിലും 50 ശതമാനം പേര്‍

UAE Covid: All concerts cancelled, capacity reduced in UAQ

Most Popular