Friday, September 30, 2022
HomeNewsfeedയുഎഇയില്‍ ആറ് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു; പുതിയ രോഗികള്‍ 1,537

യുഎഇയില്‍ ആറ് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു; പുതിയ രോഗികള്‍ 1,537

അബൂദബി: യുഎഇയില്‍ കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ ആറു പേര്‍ മരിച്ചതോടെ ആകെ മരണം 1,949 ആയി. 1,537 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും 1,518 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

ആകെ രോഗികള്‍ 6,80,858. രോഗമുക്തി നേടിയവര്‍ 6,58,198. ചികിത്സയിലുള്ളവര്‍ 20,711. യുഎഇയില്‍ കോവിഡ് പരിശോധന ആകെ 65.3 ദശലക്ഷത്തിലേറെ ആയതായി അധികൃതര്‍ പറഞ്ഞു.

 

 

Most Popular