Saturday, October 1, 2022
HomeNewsfeedയുഎയില്‍ ഇന്ന് രണ്ടായിരത്തിലേറെ പേര്‍ക്ക് കോവിഡ്; രണ്ട് മരണം

യുഎയില്‍ ഇന്ന് രണ്ടായിരത്തിലേറെ പേര്‍ക്ക് കോവിഡ്; രണ്ട് മരണം

അബൂദബി: യുഎഇയില്‍ ഇന്ന് 2,154 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 2,110 പേര്‍ രോഗമുക്തരാവുകയും ചെയ്തതായി ആരോഗ്യരോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 2 പേര്‍ മരിച്ചതോടെ ആകെ മരണം 1,686 ആയി.

രാജ്യത്തെ ആകെ രോഗികള്‍ 5,74,958. രോഗമുക്തി നേടിയവര്‍ ആകെ 5,54,589. ചികിത്സയിലുള്ളവര്‍ 18,683. യുഎഇയില്‍ 2,18,977 പേര്‍ക്ക് കൂടി കോവിഡ് പരിശോധന നടത്തിയതായി അധികൃതര്‍ പറഞ്ഞു. രാജ്യത്തുടനീളം പ്രതിരോധ കുത്തിവയ്പും കാര്യക്ഷമമായി നടന്നുവരുന്നു.

Most Popular