അബൂദബി: യുഎഇയില്‍ ഇന്ന് 472 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഇതു വരെ 69,328 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേ സമയം, ഇന്ന് കോവിഡ് മരണമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. 379 പേരാണ് യുഎഇയില്‍ ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്.
ഇന്ന് രോഗമുക്തി നേടിയ 341 പേരുള്‍പ്പെടെ രാജ്യത്ത് രോഗം ഭേദമായവരുടെ എണ്ണം 60,202 ആയി.