Tuesday, September 27, 2022
HomeNewsfeedസിനോഫാം വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസുകള്‍ അബൂദബയിലെ 100ലേറെ കേന്ദ്രങ്ങളില്‍

സിനോഫാം വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസുകള്‍ അബൂദബയിലെ 100ലേറെ കേന്ദ്രങ്ങളില്‍

അബൂദബി: ആറ് മാസം മുമ്പ് സിനോഫാം വാക്‌സിന്റെ സെക്കന്റ് ഡോസ് അബൂദബി നിവാസികള്‍ക്ക് ബൂസ്റ്റര്‍ ഷോട്ടിന് അനുമതി. സൗജന്യ ബൂസ്റ്റര്‍ ഡോസ് എടുക്കുന്നതിന് അബൂദബിയിലെ 100ലേറെ വാക്‌സിനേഷന്‍ സെന്ററുകളില്‍ നേരിട്ട് ചെല്ലാം. doh.gov.ae വെബ്‌സൈറ്റില്‍ നിങ്ങളുടെ തൊട്ടടുത്തുള്ള സെന്ററിന്റെ വിവരങ്ങള്‍ അറിയാം.

സിനോഫാം വാക്‌സിന്റെ മൂന്നാം ഡോസ് ഇഷ്ടമുള്ളവര്‍ക്ക് സ്വീകരിക്കാം എന്ന് യുഎഇ ആരോഗ്യ വിഭാഗം ഔദ്യോഗിക വക്താവ് ഡോ. ഫരീദ അല്‍ ഹൊസനി പറഞ്ഞിരുന്നു. എന്നാല്‍, എല്ലാവരും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നതാണ് നല്ലതെന്ന് പ്രമുഖ ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നു. പ്രായമുള്ളവര്‍ക്കും മാറാവ്യാധികള്‍ ഉള്ളവര്‍ക്കും വിശദമായ പരിശോധനയ്ക്ക് ശേഷമായിരിക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുകയെന്നും ഡോ. ഹൊസനി വ്യക്തമാക്കിയിരുന്നു.
ALSO WATCH

Most Popular