ദുബൈ: യുഎഇ ഇത്തിഹാദ് റെയില്‍ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന മിഡില്‍ ഈസ്റ്റിലെ ഏറ്റവും നീളം കൂടിയ തുരങ്കം പൂര്‍ത്തിയായി. 1.8 കിലോമീറ്റര്‍ നീളമുള്ള തുരങ്കം നിര്‍മിച്ചത് ചൈന സിവില്‍ എന്‍ജിനീയറിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ്. ദുര്‍ഘടമായ ഭൂപ്രദേശങ്ങള്‍ വഴിയുള്ള തുരങ്കത്തിന്റെ നിര്‍മാണം കടുത്ത വെല്ലുവിളിയായിരുന്നു.
2019 ഡിസംബറിലാണ് യുഎഇ ദേശീയ റെയില്‍വേയുടെ രണ്ടാം ഘട്ടമായ പാക്കേഡ് ഡിയുടെ ടെന്‍ഡര്‍ 4.6 ബില്ല്യന്‍ ദിര്‍ഹത്തിന് ഇത്തിഹാദ് റെയില്‍ നല്‍കിയത്. 145 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാക്കേജ് ഡിയില്‍ ഹജര്‍ പര്‍വത നിരകള്‍ വഴിയുള്ള 15 തുരങ്കങ്ങളുടെ നിര്‍മാണവും ഉള്‍പ്പെടുന്നു. 35 പാലങ്ങള്‍ക്കും 32 അണ്ടര്‍പാസുകള്‍ക്കും പുറമേയാണിത്. ഫുജൈറ, ഖോര്ഫക്കാന് തുറമുഖങ്ങളെ ദുബൈ-ഷാര്‍ജ അതിര്‍ത്തി വഴി ബന്ധിപ്പിക്കുന്നതാണ് ഈ പദ്ധതി.
ആകെ 1,200 കിലോമീറ്റര്‍ ദേശീയ റെയില്‍വേ നിര്‍മിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. ഇത് പിന്നീട് നിര്‍ദിഷ്ട ജിസിസി റെയില്‍വേയുമായി ബന്ധിപ്പിക്കും.
ALSO WATCH