യുഎഇയിലേക്ക് മടങ്ങി വരാവുന്നവരുടെ പട്ടികയില്‍ ഇന്ത്യക്കാരില്ല

uae expats can return

അബൂദബി: യുഎഇ വിസക്കാര്‍ക്ക് തിരിച്ചുവരാന്‍ അനുമതി നല്‍കിയ വിദേശ രാജ്യങ്ങളുടെ ആദ്യഘട്ട പട്ടികയില്‍ ഇന്ത്യയില്ല. പാകിസ്താന്‍ ഉള്‍പെടെ 14 രാജ്യങ്ങളാണ് ആദ്യഘട്ടത്തില്‍ സ്ഥാനം പിടിച്ചത്.

യുഎഇയിലേക്ക് മടങ്ങുന്നതിന് അതതു രാജ്യങ്ങളില്‍ യുഎഇ അംഗീകരിച്ച ലബോറട്ടറികളില്‍നിന്ന് യാത്രയ്ക്കു 72 മണക്കൂര്‍ മുന്‍പെടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതാണ് നിബന്ധന. പുറത്തുവിട്ട ആദ്യഘട്ട പട്ടികയില്‍ ഇന്ത്യയില്‍നിന്നുള്ള ഒരു ലബോറട്ടറിയും ഇല്ല.

അതേസമയം, രാജ്യാന്തര വിമാന സര്‍വീസുകള്‍ ഈ മാസം 31 വരെ ഇന്ത്യ വിലക്കിയ പശ്ചാത്തലത്തില്‍ ഇനി യുഎഇയുടെ പട്ടികയില്‍ ഉള്‍പ്പെട്ടാല്‍ പോലും മലയാളികള്‍ അടക്കം പ്രവാസി ഇന്ത്യക്കാര്‍ക്ക് തിരിച്ചെത്താന്‍ ഇനിയും കാത്തിരിക്കേണ്ടിവരും.