തൊഴില്‍ തട്ടിപ്പില്‍ കുരുങ്ങിയ പ്രവാസികള്‍ക്ക്‌ ജോലി വാഗ്ദാനം ചെയ്ത് മലയാളി കമ്പനി

uae job scam

അജ്മാന്‍: യുഎഇയില്‍ റിക്രൂട്ട്‌മെന്റ് തട്ടിപ്പില്‍ കുടുങ്ങി മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് ജോലി വാഗ്ദാനം ചെയ്ത് മലയാളിയുടെ കമ്പനി. ഓണ്‍ലൈനില്‍ ജോലി തട്ടിപ്പില്‍ കുടുങ്ങി അജ്മാനിലെ ചെറിയ ഫ്‌ളാറ്റില്‍ ദുരിതത്തില്‍ കഴിയുന്ന ആറ് മലയാളികളടക്കം 75 പേര്‍ക്കാണ് കണ്ണൂര്‍ അഴീക്കോട് സ്വദേശി ലസിത് കായക്കല്‍ മാനേജിങ് ഡയറക്ടറായി ദുബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഡിഫന്‍ഡര്‍ സെക്യുരിറ്റി സര്‍വീസസ് ജോലി വാഗ്ദാനം ചെയ്തത്.

അതേസമയം, വ്യാജ വെബ് സൈറ്റ് വഴി തട്ടിപ്പ് നടത്തിയ ഏഷ്യക്കാര്‍ക്കെതിരെ പോലിസിലും ലേബര്‍ കോടതിയിലും നല്‍കിയ പരാതിയുമായി മുന്നോട്ടുപോകുമെന്ന് തട്ടിപ്പിനിരയായവരില്‍ ഒരാളായ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി മനു മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് യുവാക്കളില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്താണ് ഏഷ്യന്‍ സംഘം മുങ്ങിയത്. സാമൂഹിക പ്രവര്‍ത്തകരായ ഷാഫി കാഞ്ഞിരമുക്ക്, അന്‍വര്‍ അഹമദ് കോളിയടുക്കം, റാഫി പാലക്കോട്ടല്‍, ഉണ്ണി പുന്നറ, ഡോ.അശ്വതി, ജാവേദ് എന്നിവര്‍ ദുരിതത്തിനിരയായവര്‍ക്ക് ഇവര്‍ക്ക് ഭക്ഷണ സാധനങ്ങളെത്തിച്ചു.
ALSO WATCH