ദുബൈ: ഉമ്മുല്‍ഖുവൈനിലെ അല്‍ റഫാ ഏരിയയില്‍ നങ്കൂരമിട്ട ബോട്ടില്‍ വന്‍ തീപ്പിടിത്തം. അഗ്നിശമനസേനാ വിഭാഗം തീകെടുത്താനുള്ള പരിശ്രമത്തിലാണ്. 11 മണിയോടെ ആരംഭിച്ച തീ കാറ്റ് കാരണം അതിവേഗത്തില്‍ പടരുകയായിരുന്നു.
അജ്മാന്‍ സിവില്‍ ഡിഫന്‍സിലെ അഗ്നിശമന വിഭാഗവും സ്ഥലത്തെത്തിയിട്ടുണ്ട്. തീ മറ്റു ഭാഗങ്ങളിലേക്ക് പടരാതിരിക്കാനുള്ള പരിശ്രമത്തിലാണ്. സംഭവത്തില്‍ ആളപായമുള്ളതായി റിപോര്‍ട്ടില്ല.