അബൂദബി: യുഎഇയില്‍ കൊറോണ വൈറസ് ബാധിച്ച് നാലുപേര്‍ കൂടി മരിച്ചു. 479 പുതിയ കേസുകള്‍ കൂടി ഞായറാഴ്ച സ്ഥിരീകരിച്ചു. 98 പേര്‍ക്ക് രോഗം ഭേദപ്പെട്ടതായും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചു.
ഇതോടെ രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 6,781 ആയി, ആകെ 1,286 പേര്‍ക്ക് രോഗം ഭേദമായി. ഇതുവരെ 41 പേരാണ് യുഎഇയില്‍ രോഗം ബാധിച്ചു മരിച്ചത്.
രാജ്യവ്യാപകമായ സ്റ്റെറിലൈസേഷന്‍ ക്യാംപയിന്‍ ഒരു ഒരാഴ്ചത്തേക്ക് കൂടി നീട്ടാന്‍ യുഎഇ വെള്ളിയാഴ്ച തീരുമാനിച്ചിരുന്നു. കോവിഡ് കേസുകള്‍ നേരത്തെ കണ്ടെത്തുന്നതിനായി യുഎഇ 14 ഡ്രൈവ്-ത്രൂ ടെസ്റ്റിംഗ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതുവഴി ആരോഗ്യ പ്രവര്‍ത്തകരുമായി നേരിട്ട് ബന്ധപ്പെടാതെ നൂറുകണക്കിന് ആളുകളെ ദിവസേന പരിശോധിക്കാന്‍ കഴിയും. അതേസമയം, കൊറോണ ചികിത്സയ്ക്കായി പ്ലാസ്മ തെറാപ്പിയുടെ ക്ലിനിക്കല്‍ പരീക്ഷണങ്ങളും യുഎഇ ആരംഭിച്ചു.
coronavirus uae announces 479 new cases 98 recoveries on April 19