അബുദാബി: ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്ന പ്രവാസി ഡോക്ടർമാരോടുള്ള ആദര സൂചകമായി അഞ്ഞൂറിലേറെ ഡോക്ടർമാർക്ക് ഗോൾഡൻ വിസ അനുവദിച്ച് യുഎഇ. വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ഇതിലൂടെ രാജ്യത്തേക്കെത്തിക്കാനാണ് യുഎഇ ലക്ഷ്യമിടുന്നത്. ഡോക്ടര്‍മാരുടെ ആത്മാര്‍ത്ഥതയും ഉത്തരവാദിത്ത ബോധവും, സമൂഹത്തിന്റെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള അവരുടെ ത്യാഗവും കണക്കിലെടുത്താണ് ഗോള്‍ഡന്‍ വിസയ്ക്കായി നാമനിര്‍ദേശം ചെയ്തതെന്നും അധികൃതര്‍ അറിയിച്ചു.
ഡോക്ടര്‍മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും രാജ്യത്ത് ദീര്‍ഘകാല താമസം ഉറപ്പുവരുത്തുക വഴി ആരോഗ്യ രംഗത്തിന്റെ പ്രാധാന്യം കൂടിയാണ് വ്യക്തമാവുന്നതെന്നും അധികൃതര്‍ പറഞ്ഞു. വിവിധ തൊഴില്‍ രംഗങ്ങളില്‍ മികവ് തെളിയിച്ചവര്‍ക്കും മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ത്ഥികള്‍ക്കുമാണ് യുഎഇ ഭരണകൂടം ഗോള്‍ഡന്‍ വിസ നല്‍കുന്നത്. പത്ത് വര്‍ഷമാണ് ഗോള്‍ഡന്‍ വിസയുടെ കാലാവധി.