Monday, May 16, 2022
HomeSub Titleയുഎഇ ആരോഗ്യ മന്ത്രാലയം നെഞ്ചെരിച്ചിലിനുള്ള രണ്ട് മരുന്നുകള്‍ പിന്‍വലിച്ചു

യുഎഇ ആരോഗ്യ മന്ത്രാലയം നെഞ്ചെരിച്ചിലിനുള്ള രണ്ട് മരുന്നുകള്‍ പിന്‍വലിച്ചു

ദുബൈ: നെഞ്ചെരിച്ചിലിന് പ്രവാസികള്‍ ഉള്‍പ്പെടെ വ്യാപകമായി ഉപയോഗിക്കുന്ന രണ്ട് മരുന്നുകള്‍ യുഎഇ ആരോഗ്യ മന്ത്രാലയം പിന്‍വലിച്ചു. പ്രോട്ടോണ്‍ 40 എംജി, പ്രോട്ടോണ്‍ 20 എംജി ഇസി ടാബ്ലറ്റുകളാണ് പിന്‍വലിച്ചത്. സൗദി ഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്‍ഡസ്ട്രീസ് ആന്റ് മെഡിക്കല്‍ അപ്ലയന്‍സസ് കോര്‍പറേഷന്‍ നിര്‍മിക്കുന്നതാണ് പ്രോട്ടോണ്‍ ബ്രാന്‍ഡ്. വയറ്റില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ആസിഡിന്റെ അളവ് കുറച്ച് നെഞ്ചിരിച്ചിലിന് ചികില്‍സ നല്‍കുന്ന ഗുളികയാണിത്.

സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി മാര്‍ച്ച് 12ന് നല്‍കിയ മുന്നറിയിപ്പിനെ അടിസ്ഥാനമാക്കിയാണ് നടപടി. മരുന്ന് അതിന്റെ നിര്‍ദിഷ്ട രൂപത്തില്‍ പ്രവര്‍ത്തിക്കാത്തതാണ് (നോണ്‍ ബയോ ഇക്വിവാലന്‍സ് ടു ദി റഫറന്‍സ് പ്രൊഡക്ട്) പിന്‍വലിക്കാനുള്ള കാരണമായി സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നത്.

രാജ്യത്തെ വിപണിയിലുള്ള ഈ മരുന്നിന്റെ മുഴുവന്‍ ബാച്ചുകളും പിന്‍വലിക്കണമെന്ന് അംഗീകൃത വിതരണക്കാരായ സിറ്റി മെഡിക്കല്‍ സ്റ്റോറിനോട് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. എല്ലാ ഫാര്‍മസികളും ഈ മരുന്ന് വില്‍ക്കുന്നത് നിര്‍ത്തിവയ്ക്കുകയും വിതരണക്കാരെ തിരിച്ചേല്‍പ്പിക്കുകയും ചെയ്യണം.

മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് എന്തെങ്കിലും പാര്‍ശ്വഫലം ഉണ്ടായിട്ടുണ്ടെങ്കില്‍ അക്കാര്യം റിപോര്‍ട്ട് ചെയ്യാന്‍ ഡോക്ടര്‍മാരോടും നിര്‍ദേശിച്ചിട്ടുണ്ട്. പിന്‍വലിക്കപ്പെട്ട മരുന്ന് കഴിക്കുന്ന രോഗികള്‍ പകരം മരുന്നിനായി ഡോക്ടര്‍മാരെ സമീപിക്കണം.
ALSO WATCH

Most Popular