Wednesday, January 26, 2022
HomeTop Newsയുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനം പാകിസ്താനില്‍ അടിയന്തരമായി ഇറക്കി

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനം പാകിസ്താനില്‍ അടിയന്തരമായി ഇറക്കി

ദുബൈ: യാത്രക്കാരന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനം പാകിസ്താനില്‍ ഇറക്കി. ഷാര്‍ജയില്‍ നിന്ന് ലഖ്‌നോയിലേക്കുള്ള ഇന്‍ഡിഗോ വിമാനമാണ് കറാച്ചി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയത്. കറാച്ചി വിമാനത്താവളത്തില്‍ എത്തിയപ്പോഴേക്കും യാത്രക്കാരന്‍ മരിച്ചതായി വിമാന കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു. യാത്രക്കാരന്റെ കുടുംബത്തിന് ഇന്‍ഡിഗോ അനുശോചനം അറിയിച്ചു.
ALSO WATCH

Most Popular