Wednesday, December 1, 2021
HomeNewsfeedഇന്ത്യന്‍ പ്രവാസികള്‍ക്ക് കാലാവധി തീരുന്നതിന് ഒരു വര്‍ഷം മുമ്പ് പാസ്‌പോര്‍ട്ട് പുതുക്കാം

ഇന്ത്യന്‍ പ്രവാസികള്‍ക്ക് കാലാവധി തീരുന്നതിന് ഒരു വര്‍ഷം മുമ്പ് പാസ്‌പോര്‍ട്ട് പുതുക്കാം

ദുബൈ: പാസ്‌പോര്‍ട്ട് പുതുക്കാന്‍(renew passports) അവസാന നിമിഷം വരെ കാത്തിരിക്കരുതെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്(Consulate General of India in Dubai) പ്രവാസികളോട് അഭ്യര്‍ത്ഥിച്ചു.

പാസ്‌പോര്‍ട്ട് കാലാവധി തീരുന്നതിന് ഒരു വര്‍ഷം മുമ്പ് പുതുക്കാവുന്നതാണ്. പലരും പാസ്‌പോര്‍ട്ട് പുതുക്കുന്നതിന് കാലാവധി തീരുന്നത് വരെ കാത്തിരിക്കുകയാണ്. അവസാന മിനിറ്റിലെ തിരക്ക് ഒഴിവാക്കാന്‍ മുന്‍ കൂട്ടി പ്ലാന്‍ ചെയ്ത് പുതുക്കുന്നതാണ് നല്ലത്- പാസ്‌പോര്‍ട്ട് വിഭാഗം കോണ്‍സുല്‍ രാംകുമാര്‍ തങ്കരാജ് പറഞ്ഞു.

പോലിസ് വെരിഫിക്കേഷന്‍ ആവശ്യമില്ലാത്തവര്‍ക്ക് അപേക്ഷ നല്‍കി രണ്ട് ദിവസം കൊണ്ട് പാസ്‌പോര്‍ട്ട് പുതുക്കി കിട്ടുമെന്ന് അദ്ദേഹം വ്യക്തമാക്കി. 2020 സപ്തംബര്‍ മുതല്‍ യുഎഇ ഇന്ത്യന്‍ കോണ്‍സുലേറ്റ് പാസ്‌പോര്‍ട്ട് പുതുക്കുന്നതിനുള്ള പോലിസ് വെരിഫിക്കേഷന്‍ പ്രക്രിയ പുനസ്ഥാപിച്ചിരുന്നു.
ALSO WATCH

Most Popular